ലിഫ്റ്റിൽ കുടുങ്ങി പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

 


അബൂദബി :ലിഫ്റ്റ് കൃത്യമായ അറ്റകുറ്റപ്പണികൾ നട ത്തുന്നതിൽ വീഴ്‌ച വരുത്തി യതിനെ തുടർന്ന് ലിഫ്റ്റിനു ള്ളിൽ കുടുങ്ങി പരിക്കേറ്റ സ്ത്രീക്ക് 30,000 ദിർഹം നഷ്ടപരി ഹാരം നൽകാൻ അബൂദബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. കമ്പനിയുടെ അശ്രദ്ധ മൂലം സ്ത്രീക്കുണ്ടായ ഭൗതികവും മാനസികവുമായ നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് വിധി. ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് വാദി കോടതിയെ സമീപിച്ചത്. എന്നാൽ നോട്ടീസ് അയച്ചിട്ടും പ്രതിഭാഗത്തുനിന്ന് ആരും ഹാജരായില്ല 

ലിഫ്റ്റിനും മതിലിനും ഇടയിൽ ശരീരം കുടുങ്ങിയതിനെ തുടർന്ന് സ്ത്രീയുടെ ദഹനവ്യവസ്ഥയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വരികയും ചെയ്‌തതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റും അശ്രദ്ധയും ക്രിമിനൽ കോടതിയുടെ അന്തിമ വിധിയിലൂടെ വ്യക്തമായി തെളിയിക്കപ്പെട്ടതാണെന്ന് സിവിൽ കോടതി നിരീക്ഷിച്ചു. പുറമെ കോടതി ഫീസും ചെലവുകളും അഭിഭാഷക ഫീസും പ്രതിയായ കമ്പനി വാദിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു 

വളരെ പുതിയ വളരെ പഴയ