ഒമാനിൽ മലയാളി യുവാവ് വാദിയിൽ മുങ്ങിമരിച്ചു

 


മസ്‌കത്ത്: ഒമാനിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് വാദിയിൽ മുങ്ങിമരിച്ചു. പത്തനംതിട്ട പന്തളം അങ്ങാടിക്കൽ സൗത്ത് വൈശാഖത്തിൽ സതീഷ് പരമേശ്വര കുറുപ്പിന്റെ മകൻ ആകർഷ് (22) ആണ് മരണപ്പെട്ടത്. സൂറിന് സമീപമുള്ള വാദി ഷാബിലാണ് അപകടം സംഭവിച്ചത്. മസ്‌കത്തിലെ ഗ്ലോബൽ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്നു ആകർഷ്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയുണ്ടായ അപകടത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ശ്രീകല ദേവിയാണ് മാതാവ്. മരണപ്പെട്ട ആകർഷിന് ഒരു ഇരട്ട സഹോദരിയുണ്ട്. അപകടത്തെ തുടർന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ മൃതദേഹം വ്യാഴാഴ്ച പുലർച്ചെയുള്ള ഒമാൻ എയർ വിമാനത്തിൽ മസ്‌കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് നാട്ടിലെത്തിക്കും.

 


വളരെ പുതിയ വളരെ പഴയ