ദോഹ: ഖത്തറിലെ പ്രമുഖ കമ്പനികളിൽ സാങ്കേതിക മേഖലയിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർവീസ് ടെക്നീഷ്യൻ, മെക്കാനിക്കൽ സെയിൽസ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിസൈൻ എഞ്ചിനീയർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
ഡാന ട്രേഡ്സോൺ കമ്പനിയിൽ വാട്ടർ ക്വാളിറ്റി എക്യുപ്മെന്റ് മെയിന്റനൻസ് വിഭാഗത്തിലേക്ക് ആറ് സർവീസ് ടെക്നീഷ്യൻമാരുടെ ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ബിഇ, ബിടെക് അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് പ്രവൃത്തിപരിചയം നിർബന്ധമാണ്. ഒഇഎം സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
മക്കിൻലി ഫോർ കൂളിംഗ് നെറ്റ്‌വർക്കിൽ രണ്ട് മെക്കാനിക്കൽ സെയിൽസ് എഞ്ചിനീയർമാരുടെ ഒഴിവുകളുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ അല്ലെങ്കിൽ ബിടെക് യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം.
എൽഎസ് പവർ സിസ്റ്റംസിൽ രണ്ട് ഇലക്ട്രിക്കൽ ഡിസൈൻ എഞ്ചിനീയർമാരുടെ ഒഴിവുകളുമുണ്ട്. സ്വിച്ച് ഗിയർ ഡിസൈനിലും ഓട്ടോകാഡിലും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും ഇലക്ട്രിക്കലിൽ ബിടെക് അല്ലെങ്കിൽ ഡിപ്ലോമയുമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 74496395 എന്ന നമ്പറിലോ hr@aldanaqatar.me എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
