മക്ക: മക്കാ, മദീന ഹറം പള്ളികളില്‍ ഇനി മുതല്‍ ബഹുഭാഷാ എഐ സ്മാർട്ട് റോബോട്ട് സേവനം. പള്ളികളിലെ സ്ഥലങ്ങളും സൗകര്യങ്ങളും റോബോട്ട് പരിചയപ്പെടുത്തും.
മതപരമായ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യും. മതകാര്യ പ്രസിഡൻസിയാണ് സ്മാർട്ട് റോബോട്ട് സൗകര്യമൊരുക്കിയത്.
ഏറെ എളുപ്പമുള്ള ഇന്റർഫേസാണ് സ്മാർട്ട് റോബോട്ടിനുള്ളതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ വിവിധ നാടുകളില്‍ നിന്നുള്ള സന്ദർശകർക്ക് സേവനം ഉപയോഗിക്കാനാകും.
