ഖത്തറിൽ എല്ലാത്തരം കപ്പലുകൾക്കും ബോട്ടുകൾക്കുമായി സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിക്കാൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. മെയ് 02 ശനിയാഴ്ച അർദ്ധരാത്രി 12 മണി മുതലാണ് നിയന്ത്രണങ്ങൾ നീക്കി പ്രവർത്തനം തുടങ്ങുക. ഇതോടെ കടൽ വഴിയുള്ള ഗതാഗതത്തിന് മുഴുവൻ സമയ അനുമതിയുണ്ടാകുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

