സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ മെയ് 27 ബുധനാഴ്ച ബലിപെരുന്നാൾ ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ മെയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് മാസം ഒന്നായി ആരംഭിക്കും. ഇതനുസരിച്ച് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും.
മെയ് 27 ബുധനാഴ്ച സൗദി അറേബ്യ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ ആഘോഷിക്കും.
അതേസമയം കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാർ അറിയിച്ചു.
