സമയക്രമം പ്രഖ്യാപിച്ചു; ഇനി വെയിലത്ത് ജോലി ചെയ്യേണ്ട; കുവൈത്തില്‍ ജൂണ്‍ മുതല്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏര്‍പ്പെടുത്തി


കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍, വരും മാസങ്ങളിലുണ്ടാകുന്ന കനത്ത ചൂട് കണക്കിലെടുത്ത് ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ഈ നിയന്ത്രണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.

തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

 തൊഴിലാളികള്‍ക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങള്‍, നല്ല ജോലി സാഹചര്യങ്ങള്‍ ഉറപ്പാക്കാൻ അനുയോജ്യമായ ഇടവേളകള്‍ എന്നിവയും ഒരുക്കണം.

നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് കർശന ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവി മുന്നറിയിപ്പ് നല്‍കി.

വളരെ പുതിയ വളരെ പഴയ