ഒമാനിലെ ഇസ്കിയില്‍ കണ്ണൂർ എടക്കാട് സ്വദേശിയായ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


ഒമാൻ: ഒമാനിലെ ഇസ്കിയില്‍ മലയാളി പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കല്‍ വീട്ടില്‍ ജിജേഷ് (49) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം താമസിക്കുന്ന മുറിയിലെ കുളിമുറിയിലാണ് ഇദ്ദേഹത്തെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.

 ഇസ്കിയില്‍ ഒരു ഓട്ടോ ഗാരേജില്‍ ജോലി ചെയ്തു വരികയായിരുന്നു ജിജേഷ്. തുടർ നടപടികള്‍ പൂർത്തിയാക്കുന്നതിനായി മൃതദേഹം നിലവില്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജനാർദനൻ- നിർമല ദമ്പതികളുടെ മകനാണ്. ദിഷിനയാണ് ഭാര്യ. തന്മയ മകളാണ്. സഹോദരങ്ങള്‍: നിജേഷ്, ഷിജേഷ്.

വളരെ പുതിയ വളരെ പഴയ