കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഇറാന്‍ ആക്രമണം; പരുക്കേറ്റവരെ സന്ദര്‍ശിച്ച്‌ അംബാസഡര്‍ പരമിത ത്രിപതി


കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ നടന്ന ഇറാന്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച്‌ അംബാസഡര്‍ പരമിത ത്രിപതി. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരോട് പരമിത ത്രിപതി സംവദിച്ചു.

ഒപ്പം, സാധ്യമായ എല്ലാ സഹായവും എംബസിയുടെ ഭാഗത്ത് നിന്ന് ലഭ്യമാക്കുമെന്ന ഉറപ്പും കുടുംബങ്ങള്‍ക്ക് നല്‍കി. 

ഇറാന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമദ് റഹ്‌മാന്‍ (55) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഏകോപിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ മോര്‍ച്ചറിയിലും അംബാസഡര്‍ പോയിരുന്നു.

ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജനറല്‍ മാനേജര്‍ അബ്ദുല്‍റഹീം അല്‍-അവാദിയുമായി കൂടിക്കാഴ്ചയും അംബാസഡര്‍ നടത്തി.

വളരെ പുതിയ വളരെ പഴയ