ദോഹ: ഖത്തറിൽ ആശൂറാഅ് നോമ്പ് നാളെ അതായത് വ്യാഴാഴ്ച ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് താസൂആ നോമ്പ് ദിനമാണ്. ഇന്ന് നോമ്പെടുക്കാൻ സാധിക്കാത്തവർക്ക് നാളെയും മറ്റന്നാളുമായി നോമ്പനുഷ്ഠിക്കാവുന്നതാണ്.
ഇസ്‌ലാമിക കലണ്ടറിലെ മുഹറം ഒൻപത്, പത്ത് തിയ്യതികളിലോ അല്ലെങ്കിൽ പത്താം തീയതി മാത്രമായോ അതല്ലെങ്കിൽ പത്തും പതിനൊന്നും തീയതികൾ ചേർത്തോ വിശ്വാസികൾക്ക് നോമ്പനുഷ്ഠിക്കാമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രവാചക ചര്യ പിൻപറ്റി മുഹറം മാസത്തിൽ നോമ്പെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശമായാണ് ഔഖാഫ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്.
