അബുദാബി: ബിഗ് ടിക്കറ്റ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു. നാല് പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
മൂന്നു പേർ മലയാളികളാണ്. ഓരോരുത്തർക്കും 25,000 ദിർഹം വീതം ലഭിച്ചു.
അബുദാബിയില്‍ നിന്നുള്ള മലയാളി റിസാല്‍ മുഹമ്മദ് ആണ് ഒരു വിജയി. സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്. മുൻപ് ദുബായിലും സൗദി അറേബ്യയിലും ജോലി ചെയ്തിട്ടുള്ള റിസാല്‍, ഇതിന് മുൻപും ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ടുണ്ട്.
"കോള്‍ ലഭിച്ചപ്പോള്‍ ആരെങ്കിലും പ്രാങ്ക് ചെയ്തതാണെന്നാണ് കരുതിയത്. യഥാർത്ഥമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വല്ലാത്ത ആവേശം തോന്നി." - റിസാല്‍ പറഞ്ഞു.
സമ്മാനത്തുക സംഘവുമായി പങ്കുവെക്കും. തന്റെ പങ്ക് എന്തിനായി ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും റിസാല്‍ പറഞ്ഞു.
അനന്തു ശാലിനിയാണ് രണ്ടാമത്തെ വിജയി. സേഫ്റ്റി പ്രൊഫഷണലായ അദ്ദേഹം ബഹ്റൈനിലാണ് ഭാര്യയ്ക്കൊപ്പം താമസിക്കുന്നത്.
ഏതാനും വർഷങ്ങളായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സംഘമായും ഒറ്റയ്ക്കും ടിക്കറ്റുകളെടുക്കാറുണ്ടെന്ന് അനന്തു പറഞ്ഞു. സമ്മാനത്തുകയില്‍ ഒരു പങ്ക് സേവിങ്സിലേക്ക് മാറ്റും. ബാക്കി നാട്ടിലുള്ള കുടുംബത്തിന് അയച്ചു നല്‍കും - അനന്തു പറഞ്ഞു.
മൂന്നാമത്തെ വിജയി ജയകൃഷ്ണൻ സൗദി അറേബ്യയിലാണ് നാല് വർഷമായുള്ളത്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കള്‍ തുല്യമായി വീതിക്കുമെന്നും ജയകൃഷ്ണൻ പറഞ്ഞു.
നാലാമത്തെ വിജയി അബുദാബായില്‍ കഴിഞ്ഞ 15 വർഷമായി താമസിക്കുന്ന ഇലൻസൂര്യൻ വിജയകുമാർ ആണ്. 45 വയസ്സുകാരനായ അദ്ദേഹം ആർകിടെക്റ്റാണ്. സ്വന്തമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിജയം. നാട്ടിലുള്ള കുടുംബത്തിന് സമ്മാനത്തുക നല്‍കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഈ മാസം 25 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് വിജയികളെ കാത്തിരിക്കുന്നത്. ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ. കൂടാതെ അഞ്ച് പേർക്ക് 1 മില്യണ്‍ ദിർഹം വീതം ലഭിക്കും.
ഒരു ഇ-ഡ്രോ കൂടെയെ ഈ മാസം ബാക്കിയുള്ളൂ. നാല് വിജയികള്‍ക്ക് 25,000 ദിർഹം വീതം നേടാം. ബിഗ് സ്പിൻ മത്സരവും തുടരും. ജുലൈ 3-ന് മൂന്നു ബിഗ് സ്പിൻ മത്സരാർത്ഥികളെ പ്രഖ്യാപിക്കും. ഇവർക്ക് ഓഗസ്റ്റ് 3-ന് ഗെയിം കളിക്കാം. 1 മില്യണ്‍ ദിർഹം വരെയുള്ള സമ്മാനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
ബിഗ് ടിക്കറ്റ് ഡ്രീം കാർ പ്രൊമോഷനില്‍ ജൂലൈ മൂന്നിന് നടക്കുന്ന ഡ്രോയില്‍ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റ് 3-ന് നടക്കുന്ന ഡ്രോയില്‍ മസെരാറ്റി ഗ്രെക്കാലെ എന്നിവ സ്വന്തമാക്കാം.
