പ്രവാസികൾക്ക് കടുത്ത തിരിച്ചടിയായി വിമാന നിരക്കുകളിൽ വൻ വർധനവ്


മധ്യവേനൽ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് വർധനവ് വലിയ തിരിച്ചടിയാകുന്നു. സ്കൂളുകൾ അടയ്ക്കാൻ വെറും അഞ്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടിക്കറ്റ് നിരക്കുകൾ റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്നത്.

മേഖലയിലെ നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ചില പ്രധാന വ്യോമപാതകൾ അടച്ചതും വിമാന ഇന്ധന വിലയിലുണ്ടായ വർധനവും ടിക്കറ്റ് നിരക്കുകൾ നിലവിൽ തന്നെ ഉയർന്ന നിലവാരത്തിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധിക്കാലത്തെ തിരക്ക് മുതലെടുത്തുള്ള ഈ പുതിയ നിരക്ക് വർധനവ്. ഇത് നാട്ടിലേക്ക് വരാനിരിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റുകളെ പൂർണ്ണമായും താളംതെറ്റിക്കുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ