ഖത്തറിൽ ലൈറ്റിംഗ് കമ്പനിയിൽ തൊഴിലവസരങ്ങൾ; ഷോറൂം മാനേജർ, ഔട്ട്ഡോർ സെയിൽസ്മാൻ തസ്തികകളിലേക്ക് അപേക്ഷിക്കാം


 ദോഹ: ഖത്തറിലെ പ്രമുഖ ട്രേഡിംഗ് കമ്പനിയിൽ ഷോറൂം മാനേജർ, ഔട്ട്ഡോർ സെയിൽസ്മാൻ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഷാൻഡലിയേഴ്സ്, ഇൻഡോർ-ഔട്ട്ഡോർ ലൈറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ഖത്തറിലെ വിപണിയെക്കുറിച്ചും ആവശ്യകതകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരായിരിക്കണം അപേക്ഷകർ.

ഷോറൂം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഖത്തറിലെ ട്രേഡിംഗ് കമ്പനികളിൽ 5 മുതൽ 10 വർഷം വരെ വിൽപ്പന പരിചയവും മികച്ച നേതൃശേഷിയും ബിസിനസ് ആശയവിനിമയ നൈപുണ്യവും ഉണ്ടായിരിക്കണം. സെയിൽസ് ടീമുകളെ നയിക്കാനുള്ള കഴിവും ഖത്തർ ഡ്രൈവിംഗ് ലൈസൻസും അനിവാര്യമാണ്. ഔട്ട്ഡോർ സെയിൽസ്മാൻ തസ്തികയിലേക്ക് മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും ഒപ്പം ഖത്തർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ info@ajt.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് 55817924 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ