ഖത്തറിലെ എംഇപി ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് മേഖലയിൽ വിവിധ ഒഴിവുകൾ അപേക്ഷ ക്ഷണിച്ചു

 


ഗൾഫ് മേഖലയിൽ എംഇപി (MEP) ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയർ, സൂപ്പർവൈസർ, ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. തസ്തികകൾക്ക് അനുസൃതമായി മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബിരുദവും യുപിഡിഎ (UPDA) സർട്ടിഫിക്കറ്റും ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ഒഴിവുള്ള പ്രധാന തസ്തികകൾ താഴെ നൽകുന്നു:

എഞ്ചിനീയർ: മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബിരുദവും യുപിഡിഎ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

സൂപ്പർവൈസർ: മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും യുപിഡിഎ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.

ഇലക്ട്രിക്കൽ ടെക്നീഷ്യൻമാർ: ഐടിഐ അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിപ്ലോമ യോഗ്യതയുള്ളവരായിരിക്കണം.

എസി ടെക്നീഷ്യൻമാർ: ഐടിഐ അല്ലെങ്കിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് / മെക്കാനിക്കൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

പ്ലംബർ, കാർപെന്റർ, പെയിന്റർ: ഫയർ അല്ലെങ്കിൽ വെൽഡർ തസ്തികകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രൊഫഷണൽ ട്രേഡ് കോഴ്‌സ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എംഇപി ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ recruitmentco2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.


വളരെ പുതിയ വളരെ പഴയ