വിസിറ്റ് വിസക്കാർക്കുള്ള ഇളവുകൾ ദോഹയിൽ നാളെ അവസാനിക്കുന്നു


ദോഹ:പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവിധ തരം സന്ദർശന വിസകളിൽ രാജ്യത്ത് തുടരുന്നവർക്ക് അനുവദിച്ചിരുന്ന എല്ലാ തരം ഇളവുകളും നാളെ (ജൂൺ 20) യോടെ അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞതോ അവസാനിക്കുന്നതോ ആയ എല്ലാത്തരം എൻട്രി വിസകൾക്കും കാലാവധി നീട്ടി നൽകുന്നത് ഉൾപെടെയുള്ള ഇളവുകളാണ് ജൂൺ 7 ഞായറാഴ്ചയോടെ അവസാനിക്കുന്നത്. പ്രവേശന വിസകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് 2026 മാർച്ച് 3 ന് പുറപ്പെടുവിച്ച മുൻ പ്രഖ്യാപനത്തിലെ എല്ലാ ഇളവുകളും ഇതോടെ റദ്ദാകും.

ജൂൺ 7 മുതൽ, എല്ലാത്തരം എൻട്രി വിസകൾക്കുമുള്ള നടപടിക്രമങ്ങൾ അംഗീകൃത ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി പുനരാരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ വിസ വിഭാഗത്തിനും നേരത്തെയുണ്ടായിരുന്ന പരമാവധി കാലാവധിയും ബാധകമായ ഫീസുകളും ഇതോടെ പുനരാരംഭിക്കുന്നതായിരിക്കും.



വളരെ പുതിയ വളരെ പഴയ