സലാലയിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം വാഹനാപകടത്തിൽ പെട്ടു; അധ്യാപികയും മൂന്ന് മക്കളും മരിച്ചു

 


മസ്കത്ത്: ഒമാനിലെ ദോഫാറിൽ (സലാല) നിന്ന് സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുള്ള അധ്യാപികയും അവരുടെ മൂന്ന് മക്കളുമാണ് (രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും) ദാരുണമായി മരണപ്പെട്ടത്.

അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ട് പേരെ റോയൽ ഒമാൻ പൊലീസിന്റെ എയർ വിങ് ഹെലികോപ്റ്റർ മാർഗ്ഗം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്‌ 


ജഅലാൻ ബനി ബൂ അലിയിലെ ദൗഹത് അൽ ഇൽഹം സ്കൂളിൽ ഇരുപത് വർഷത്തിലേറെയായി അധ്യാപനരംഗത്ത് സമർപ്പണത്തോടെ സേവനമനുഷ്ഠിച്ച അധ്യാപികയുടെ വിയോഗത്തിൽ സ്കൂൾ ഭരണസമിതിയും അധ്യാപകരും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

നിലവിൽ സലാല ഉൾപ്പെടുന്ന ദോഫാർ മേഖലയിൽ ഖരീഫ് (വർഷകാല) സീസൺ ആയതിനാൽ സ്വദേശികളും വിദേശികളുമായ ധാരാളം സഞ്ചാരികൾ യാത്ര ചെയ്യുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ സലാല ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ ട്രാഫിക്കും മൂടൽമഞ്ഞും സാധാരണയേക്കാൾ കൂടുതലായിരിക്കും.




വളരെ പുതിയ വളരെ പഴയ