സൗദിയിൽ താമസ സ്ഥലത്ത് വെച്ച്‌ ഹൃദയാഘാതം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം


റിയാദ്: ആലപ്പുഴ പത്തിയൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കളരിക്കല്‍ വീട്ടില്‍ ശിവരാജൻ ജനാർദ്ദനൻ - സുകുമാരി ദമ്പതികളുടെ മകൻ രാജേഷ് കുമാർ (39) ആണ് മരിച്ചത്.

ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. കഴിഞ്ഞ ദിവസം താമസ സ്ഥലത്തു വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പജ. 

മക്കള്‍: അവണി, ആര്യൻ. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമപരമായ ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ