കുവൈത്തിലെ ആദ്യ ഗോള്‍ഡൻ വിസ ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ ചെയർമാൻ എംഎ യൂസഫലിക്ക്: 15 വര്‍ഷം കാലാവധി


കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി നടപ്പാക്കുന്ന 15 വർഷത്തെ ഗോള്‍ഡൻ റെസിഡൻസി പെർമിറ്റ് ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ ചെയർമാൻ എംഎ യൂസഫലിക്ക്.

ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ലുലു ഗ്രൂപ്പ് ചെയർമാന് പെർമിറ്റ് കൈമാറി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് വിവരം പങ്കുവെച്ചത്. 

ഉന്നത നിലവാരമുള്ള നിക്ഷേപം ആകർഷിക്കാനും പ്രമുഖ പ്രാദേശിക ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമാണ് ഗോള്‍ഡൻ റെസിഡൻസിയിലൂടെ ലക്ഷ്യമിടുന്നത്.

വളരെ പുതിയ വളരെ പഴയ