ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ മെറ്റീരിയൽ കൺട്രോളർ, അസിസ്റ്റന്റ് സ്റ്റോർകീപ്പർ തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.
മെറ്റീരിയൽ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ അഞ്ച് വർഷത്തെ പരിചയം ഉൾപ്പെടെ ആകെ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അസിസ്റ്റന്റ് സ്റ്റോർകീപ്പർ തസ്തികയിലേക്ക് അഞ്ച് വർഷത്തെ ആകെ പരിചയവും അതിൽ മൂന്ന് വർഷം ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. രണ്ട് തസ്തികകൾക്കും ഏതെങ്കിലും വിഷയത്തിലുള്ള അറ്റസ്റ്റ് ചെയ്ത ഡിപ്ലോമ അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ recruiter0804999@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കേണ്ടതാണ്. ഇമെയിൽ അയക്കുമ്പോൾ വിഷയമായി അപേക്ഷിക്കുന്ന തസ്തികയുടെ പേര് പ്രത്യേകം രേഖപ്പെടുത്തണം.
