ബഹ്‌റൈൻ, കുവൈത്ത്, എർബിൽ വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചു

 


ദോഹ: ബഹ്‌റൈൻ, കുവൈത്ത്, എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

​ബഹ്‌റൈൻ, ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ പ്രധാന നഗരമായ എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 25 വരെയാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അതേസമയം കുവൈത്തിലേക്കുള്ള (KWI) വിമാന സർവീസുകൾ 2026 ജൂലൈ 31 വരെ നിർത്തിവെക്കുന്നതായും യാത്രക്കാർക്കായി പുറപ്പെടുവിച്ച അറിയിപ്പിൽ എയർലൈൻ വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ