റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. രാജ്യത്തിന്റെ ദക്ഷിണ മേഖലയ്ക്ക് നേരെ ഭീകര സംഘടനയായ ഹൂതി മിലിഷ്യകൾ ഉയർത്തിയ മിസൈൽ ഭീഷണിയെ പ്രതിരോധ സേന സമയോചിതമായി നേരിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണ ശ്രമത്തെ തുടർന്ന് അബഹ, ജീസാൻ, നജ്റാൻ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.
