ഷാർജ: പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കാൻ ലക്ഷ്യമിട്ട് ഷാർജ പുതിയ ബോധവല്‍കരണ പരിപാടിക്ക് തുടക്കം കുറിച്ചു.
'ഷാർജ കൂടുതല്‍ മികച്ചത് അർഹിക്കുന്നു' എന്ന പേരിലാണ് കാമ്പയിൻ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരുല്‍സാഹപ്പെടുത്തുക, ബദല്‍ ഉല്‍പന്നങ്ങള്‍ ദൈനം ദിന ജീവതത്തില്‍ ഭാഗമാക്കുന്നത് പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി.
കാമ്പയിൻ ഈ വർഷം അവസാനം വരെ തുടരും. ഷാർജ ഗവർമെന്റ് മീഡിയ ബ്യൂറോ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്.
