സൗദി അറേബ്യയിൽ പാചകവാതക വില വർദ്ധിപ്പിച്ചു

 


ജിദ്ദ: സൗദി അറേബ്യയിൽ പാചകവാതക നിരക്കുകൾ വർദ്ധിപ്പിച്ചതായി നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗ്യാസ്കോ) അറിയിച്ചു. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിക്കും. ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്കുകൾ പ്രകാരം 11 കിലോഗ്രാം സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് ഇനി മുതൽ 37 റിയാൽ നൽകണം. 5 കിലോഗ്രാം സിലിണ്ടറിന് 16.82 റിയാലും സെൻട്രൽ ഗ്യാസ് ടാങ്ക് റീഫിൽ ചെയ്യുന്നതിന് ലിറ്ററിന് 1.69 റിയാലുമാണ് പുതിയ നിരക്ക്. മൂല്യവർദ്ധിത നികുതിയും (വാറ്റ്) ഗതാഗത ചെലവുകളും ഉൾപ്പെടെയുള്ള തുകയാണിത്.

നേരത്തെ വാറ്റും ഗതാഗത ചെലവും ഉൾപ്പെടെ 11 കിലോഗ്രാം സിലിണ്ടറിന് 26.23 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമായിരുന്നു വില. സെൻട്രൽ ടാങ്ക് ഫില്ലിംഗിന് ലിറ്ററിന് 1.1770 റിയാലുമായിരുന്നു ഈ വർഷം ആദ്യം നിശ്ചയിച്ചിരുന്ന നിരക്ക്. ഈ നിരക്കുകളിലാണ് ഇപ്പോൾ വലിയ വർദ്ധനവ് വരുത്തിയിരിക്കുന്നു 



വളരെ പുതിയ വളരെ പഴയ