ഖത്തറിൽ സെക്രട്ടറി തസ്തികയിലേക്ക് ഒഴിവ്

 


ഖത്തറിൽ സെക്രട്ടറി തസ്തികയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. സാധുതയുള്ള ഖത്തർ റസിഡൻസ് പെർമിറ്റ് ഉള്ളവർക്കായിരിക്കും അവസരം. മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം, മികച്ച സംഘാടന ശേഷി, ഭരണപരമായ കഴിവ്, ആശയവിനിമയ ശേഷി എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

ഓഫീസ് ഷെഡ്യൂളുകളും രേഖകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും മുഴുവൻ സമയവും ജോലി ചെയ്യാനുമുള്ള സന്നദ്ധത ഉണ്ടായിരിക്കണം. വിസ മാറ്റം സാധ്യമാകുന്നവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ahamed@ase.com.qa എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 50014834 എന്ന ഫോൺ നമ്പറിലോ 33041880 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാം.



വളരെ പുതിയ വളരെ പഴയ