ദുബായ്: ദുബായ് ഉപയോക്താക്കൾക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ അതിവേഗം പൂർത്തിയാക്കാൻ സഹായിക്കുന്ന മികച്ച ഡിജിറ്റൽ സേവനങ്ങളിലൂടെ ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ് (ഡിഎൽഡി) 2025-ലെ അഭിമാനകരമായ ഹംദാൻ ഫ്ലാഗ് പുരസ്കാരം സ്വന്തമാക്കി.
സർക്കാർ സേവനങ്ങൾക്കായുള്ള ഹംദാൻ ബിൻ മുഹമ്മദ് പ്രോഗ്രാമിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ, ഏറ്റവും മികച്ച പയനിയറിങ് ഗണത്തിലാണ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ 'തമല്ലക് പ്ലസ്' പദ്ധതി ഒന്നാമതെത്തിയത്.
ദുബായ് സർക്കാരിന്റെ 'സർവീസസ് 360' നയത്തിന് അനുസൃതമായി റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ നടപടികൾ പൂർണമായും ഉപയോക്തൃസൗഹൃദ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതിനാണ് ഈ അംഗീകാരം.
ദുബായുടെ സാമ്പത്തിക അജണ്ട (ഡി33), റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 എന്നിവയുടെ ലക്ഷ്യങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ നേട്ടം. ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും ഏറ്റവും അനുയോജ്യമായ നഗരമായി ദുബായിയെ മാറ്റുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള പ്രോപർട്ടി മൂല്യനിർണയം, തൽക്ഷണ വിൽപന റജിസ്ട്രേഷൻ, ഡെവലപർമാരുടെ സ്വയം റജിസ്ട്രേഷൻ, ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള പ്രത്യേക സഹായ പദ്ധതികൾ തുടങ്ങി വിപുലമായ സ്മമാർട്ട് സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇടപാടുകൾ ഇനി അഞ്ച് മിനിറ്റിനുള്ളിൽ
വിവിധ സർക്കാർ വകുപ്പുകളെയും പങ്കാളികളെയും തത്സമയ ഡാറ്റാ സംവിധാനത്തിലൂടെ പരസ്‌പരം ബന്ധിപ്പിച്ചാണ് തമല്ലക് പ്ലസ് പ്രവർത്തിക്കുന്നത്.
ഇതുവഴി ഒരേ രേഖകൾ പലതവണ സമർപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും എവിടെയിരുന്നും സുരക്ഷിതമായി ഇടപാടുകൾ നടത്താനും സാധിക്കും. ഈ പദ്ധതിയിലൂടെ സേവനങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തിൽ 88 ശതമാനത്തിന്റെ വൻ കുറവാണ്.
എടുക്കുന്ന സമയത്തിൽ 88 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഓഫിസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പ്രോപർട്ടി റജിസ്ട്രേഷൻ പൂർണമായി ഡിജിറ്റലായി ചെയ്യാം. ഉപയോക്താക്കൾക്കിടയിൽ 96.5 ശതമാനം സംതൃപ്തി നിരക്ക് കൈവരിക്കാനും ഈ സംരംഭത്തിന് സാധിച്ചു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ 59 പ്രമുഖ ഡെവലപ്പർമാരുമായും 30 ബാങ്കുകളുമായും ലാൻഡ് ഡിപാർട്ട്മെന്റ് തങ്ങളുടെ പ്രവർത്തന ശൃംഖലയെ ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ പ്രോപർട്ടി വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഇത് ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ കാര്യക്ഷമതയും നിക്ഷേപകരുടെ ആത്മവിശ്വാസവും വൻതോതിൽ വർധിപ്പിച്ചു.
സർക്കാർ സേവനങ്ങളുടെ ഈ മികവുറ്റ പുരോഗതി കാരണം 2025-ൽ മാത്രം 1,29,000-ലേറെ പുതിയ നിക്ഷേപകരെ ആകർഷിക്കാൻ ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിക്ഷേപകരെ ആകർഷിക്കാൻ ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ നിർമിത ബുദ്ധിയുടെയും വിപുലമായ ഡാറ്റാ അനലിറ്റിക്സിന്റെയും സഹായത്തോടെ ഉപയോക്ത സേവനങ്ങൾ കൂടുതൽ സ്‌മാർട്ടും സുസ്ഥിരവുമാക്കാനാണ് ലാൻഡ് വിഭാഗം ലക്ഷ്യമിടുന്നത്.
