ഷാർജ: ഷാർജയിൽ ഈമാസം 10 മുതൽ ബസ്ചാർജ് വർധിക്കും. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്ന നോട്ടീസുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്. നിലവിൽ എട്ട്' ദിർഹത്തിന് ലഭിക്കുന്ന കാഷ് ടിക്കറ്റിന്റെ നിരക്ക് ഒമ്പത് ദിർഹമായി വർധിക്കും.
സായർ കാർഡ് വഴി ടിക്കറ്റ് എടുക്കുമ്പോൾ ഈടാക്കിയിരുന്ന ആറ് ദിർഹം ഇനി ഏഴ് ദിർഹമാകും. പ്രതിമാസ കാർഡിന്റെ നിരക്ക് 225 ദിർഹമിൽ നിന്ന് 250 ദിർഹമാകും.
ബസ് ഓൺ ഡിമാൻഡ് വഴി യാത്രചെയ്യുന്ന പ്രധാന യാത്രക്കാരിൽ നിന്ന് ഏഴ് ദിർഹവും അധികം വരുന്ന യാത്രക്കാരിൽ നിന്ന് നാല് ദിർഹവും ഈടാക്കും.
