റിയാദ്: സൗദിയിൽ തൊഴില്‍ വിസയില്‍ എത്തി അധികം വൈകാതെ ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ പത്തിയൂർ കളരിക്കല്‍ വീട്ടില്‍ രാജേഷ് കുമാറിന്‍റെ (39) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ആലപ്പുഴ പത്തിയൂർ സ്വദേശികളായ ശിവരാജൻ ജനാർദ്ദനെൻറയും സുകുമാരിയുടെയും മകനാണ്.
ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന രാജേഷ് കുമാർ അടുത്തിടെയാണ് ജോലിക്കായി സൗദി അറേബ്യയിലെത്തിയത്. ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം, ദമ്മാമില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്.
ഭാര്യ: പുഷ്പജ. മക്കള്‍: ആവണി, ആര്യൻ. ഇന്ത്യൻ എംബസി വളൻറിയറും പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കിയത്.
