ദുബൈ :യു എ ഇയിൽ മദ്യപി ച്ചോ മറ്റ് ലഹരിവസ്തുക്കൾ ഉപ യോഗിച്ചോ വാഹനമോടിക്കു ന്നവർക്കെതിരെ കടുത്ത ശി ക്ഷാനടപടികളുമായി അധി കൃതർ. പരിഷ്കരിച്ച പുതിയ ഫെഡറൽ ഗതാഗത നിയമ പ്രകാരം വൻ തുക പിഴയും തടവുശിക്ഷയും ലഭിക്കുന്ന തിനൊപ്പം കുറ്റം ആവർത്തി ക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കു കയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നവർക്ക് തടവുശിക്ഷ യും 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പി ഴയുമാണ് പുതിയ നിയമത്തി ലെ ആർട്ടിക്കിൾ പ്രകാരം വ്യ വസ്ഥ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ആദ്യതവണ
പിടിക്കപ്പെട്ടാൽ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഡ്രൈവിം ഗ് ലൈസൻസ് സസ്പെൻഡ് പൂർണമായി റദ്ദാക്കുകയും ചെയ്യും. ചെയ്യും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാ ക്കുകയും മൂന്നാം തവണയും പിടിക്കപ്പെട്ടാൽ ലൈസൻസ്
മയക്കുമരുന്നോ മറ്റ് മാന സികാവസ്ഥയെ ബാധിക്കുന്ന ലഹരി പദാർഥങ്ങളോ ഉപയോ ഗിച്ച് വാഹനമോടിക്കുന്നവർ ക്ക് ശിക്ഷ ഇതിലും കടുത്തതാ യിരിക്കും. ഇത്തരക്കാർക്ക് തട വുശിക്ഷയ്ക്ക് പുറമെ 30,000 ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെയാണ് പിഴ ഈടാ ക്കുക. ഈ വിഭാഗത്തിൽ ആദ്യ തവണ പിടിക്കപ്പെടുമ്പോൾ തന്നെ ആറ് മാസത്തേക്ക് ലൈ
സൻസ് സസ്പെൻഡ് ചെയ്യും. രണ്ടാം തവണ ഒരു വർഷത്തേ ക്ക് സസ്പെൻഡ് ചെയ്യുമെ ങ്കിൽ മൂന്നാം തവണ കുറ്റം ആവർത്തിക്കുമ്പോൾ ലൈ സൻസ് പൂർണമായി റദ്ദാക്കും.
ലൈസൻസ് സസ്പെൻ ഡ് ചെയ്യപ്പെട്ട കാലയളവിൽ വാഹനം നിരത്തിലിറക്കിയാൽ മൂന്ന് മാസം തടവും 10,000 ദിർഹം പിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശി ക്ഷയോ ലഭിക്കും. ലഹരി ഉപ യോഗിച്ച ശേഷം വാഹനമോ ടിച്ച് മാരകമായ അപകടങ്ങൾ ഉണ്ടാക്കുകയും ആളപായത്തി ന് കാരണമാകുകയും ചെ യ്‌താൽ ഒരു വർഷം തടവും ഒരു ലക്ഷം ദിർഹത്തിൽ കു റയാത്ത പിഴയുമായിരിക്കും ശിക്ഷയെന്നും പരിഷ്‌കരിച്ച നിയമം വ്യക്തമാക്കുന്നു.
