ബെയ്ജിങ്: മിന്നൽ പ്രളയം കതിരറ്റ നാശം വിതച്ച നേപ്പാളിൽ പുതിയ ഹിമതടാകങ്ങൾ രൂപപ്പെടുന്നതായും അവ പൊട്ടി വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൈനയുടെ മുന്നറിയിപ്പ്. അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു.
പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാകുന്നുണ്ട്. ചോച്ചെൻ ഖോല, പുരെപു സാങ്പു നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള തടാകം കവിഞ്ഞൊഴുകുന്നതായും അത് പൊട്ടാൻ സാധ്യത കൂടുതലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുവാകോട്ട് മേഖലയിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 320 ഇന്ത്യക്കാരെ പ്രദേശത്ത് കാണാതായിട്ടുണ്ട്.
