എൽ നിനോ പ്രതിഭാസം ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാല മഴ പെയ്യാൻ സാധ്യതയെന്ന് മുന്നറിയിപ്പ്


ദുബായ്: പസഫിക് സമുദ്രത്തിലുണ്ടാകുന്ന എൽ നിനോ പ്രതിഭാസത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാല മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫ് മേഖലയിൽ അന്തരീക്ഷ വ്യതിയാനങ്ങൾ ശക്തമാകാൻ ഇത് കാരണമാകും.

സാധാരണയായി കടുത്ത ചൂട് അനുഭവപ്പെടുന്ന വേനൽക്കാലത്ത് അപ്രതീക്ഷിതമായി എത്തുന്ന മഴ പ്രാദേശികമായി താപനിലയിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ചില പ്രദേശങ്ങളിൽ കനത്ത കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

എൽ നിനോയുടെ സ്വാധീനം കാരണം കടൽ ഉപരിതല താപനില ഉയരുന്നത് ആഗോളതലത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗൾഫ് മേഖലയിലും വേനൽക്കാല മഴ പെയ്യാനുള്ള സാധ്യത വർധിച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ അതത് രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ