മനുഷ്യക്കടത്ത്, ബലാത്സംഗ കേസ് പ്രതി ഖത്തറിൽ പിടിയിൽ; നേപ്പാളിന് കൈമാറി

 


ദോഹ / കാഠ്മണ്ഡു: മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്ന പിടികിട്ടാപ്പുള്ളിയെ ഖത്തറിൽ നിന്ന് അറസ്റ്റ് ചെയ്ത് നേപ്പാളിൽ തിരിച്ചെത്തിച്ചു. നേപ്പാളിലെ ധനുഷ ജില്ല സ്വദേശിയായ മുഹമ്മദ് താഹിർ റൈനാണ് പിടിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാൾക്കായി നേപ്പാൾ പൊലീസിന്റെ ആവശ്യപ്രകാരം 2023 ജൂലൈ 28-ന് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്റർപോൾ വിഭാഗവും ഖത്തറിലെ നാഷണൽ ക്രൈം ബ്യൂറോയും (NCB) ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് പ്രതി ഖത്തറിൽ വെച്ച് വലയിലായത്. അറസ്റ്റിന് ശേഷം തിങ്കളാഴ്ച രാവിലെ ഖത്തർ എയർവേയ്സ് വിമാനത്തിൽ പ്രതിയെ കാഠ്മണ്ഡുവിലെത്തിച്ചു.

ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇന്റർപോൾ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർ നിയമനടപടികൾക്കായി ധനുഷ ജില്ലാ പൊലീസ് ഓഫീസിന് കൈമാറി.

 

വളരെ പുതിയ വളരെ പഴയ