ദുബായ്: വിമാനക്കമ്പനികൾ, ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളെ ലക്ഷ്യമിട്ട് നടന്ന അത്യാധുനിക സൈബർ ആക്രമണ ശ്രമങ്ങൾ യു.എ.ഇ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചു. രാജ്യത്തെ സുപ്രധാന സേവനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഭീഷണി പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു.
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക, പ്രവർത്തന വിവരങ്ങളും അക്കൗണ്ടുകളും ചോർത്തുക, ഫിഷിംഗ് (phishing) മാർഗ്ഗങ്ങളിലൂടെ പ്രധാന സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറുക തുടങ്ങി വിവിധ രീതികളിലൂടെയാണ് ആക്രമണത്തിന് ശ്രമം നടന്നത്. എന്നാൽ ജാഗ്രതയോടെ പ്രവർത്തിച്ച സുരക്ഷാ സംവിധാനങ്ങൾ കൃത്യസമയത്ത് ഇടപെട്ട് തിരിച്ചടി ഒഴിവാക്കുകയായിരുന്നു.
