നേപ്പാളിലെ മിന്നൽ പ്രളയം: സഹായ ഹസ്തവുമായി ഇന്ത്യ, നന്ദി അറിയിച്ച് നേപ്പാൾ; പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

 


കാഠ്മണ്ഡു: ശക്തമായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. പ്രളയബാധിതർക്കായി മരുന്നുകളും താത്കാലിക ടെന്റുകളും ഉൾപ്പെടെ പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ അയച്ചുനൽകിയത്. കൃത്യസമയത്ത് സഹായമെത്തിച്ച ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലും നന്ദി അറിയിച്ചു.

​പ്രതിസന്ധി ഘട്ടത്തിലെ ഇന്ത്യയുടെ വേഗത്തിലുള്ള ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ശക്തമായ ഐക്യദാർഢ്യത്തിന്റെയും തെളിവാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. താത്കാലിക ടെന്റുകൾ, കമ്പിളി വസ്ത്രങ്ങൾ, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, അടിയന്തര മരുന്നുകൾ എന്നിവയാണ് ഇന്ത്യയിൽ നിന്നും നേപ്പാളിലെത്തിച്ചത്.

​രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ നേപ്പാളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കൂടുതൽ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി പ്രത്യേക ഹെലികോപ്റ്ററുകളും വരുംദിവസങ്ങളിൽ അയക്കുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.

​ 

വളരെ പുതിയ വളരെ പഴയ