ദമാമിൽ കുഴഞ്ഞുവീണു മരിച്ച കൂവേരി സ്വദേശി മഹേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

 


തളിപ്പറമ്പ: സൗദി അറേബ്യയിലെ ദമാമിൽ കുഴഞ്ഞുവീണു മരിച്ച കൂവേരി ആറാം വയൽ സ്വദേശി മഹേഷിന്റെ (41) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. രണ്ടാഴ്ച മുമ്പ് താമസസ്ഥലത്ത് കുഴഞ്ഞുവീണ മഹേഷ് ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്.

സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച ആറാം വയലിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

പരേതനായ നാരായണൻ - മാലതി ദമ്പതികളുടെ മകനാണ്.

ഭാര്യ: കെ. എം. സൗമ്യ.

മക്കൾ: അനുനന്ദ, ശ്രീനന്ദ.

സഹോദരങ്ങൾ: സുമേഷ്, സുകേഷ്.





വളരെ പുതിയ വളരെ പഴയ