ഒമാനിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

 


മസ്കത്ത്: ഒമാനിലെ അൽ ഹെയിലിൽ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീർ (35) ആണ് വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തിനിടെ മരണപ്പെട്ടത്.

​ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീർ, കളിക്കളത്തിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയും സി.പി.ആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​കഴിഞ്ഞ 14 വർഷമായി ഒമാനിൽ ജോലി ചെയ്തുവരികയായിരുന്ന ഷബീർ, 'ഇലക്ട്രോമാൻ എൽ.എൽ.സി'യിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മകനും അടങ്ങുന്ന കുടുംബം അദ്ദേഹത്തോടൊപ്പം മസ്കത്തിലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ