ഖത്തറിൽ ലൈസൻസില്ലാത്ത പെപ്റ്റൈഡുകളുടെ ഇറക്കുമതിക്കും വിതരണത്തിനും പൂർണ്ണ നിരോധനം


 ദോഹ: ഖത്തറിൽ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ ലൈസൻസില്ലാത്ത പെപ്റ്റൈഡുകളുടെ (അമിനോ ആസിഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ) ഇറക്കുമതി, കൈകാര്യം ചെയ്യൽ, വിതരണം, ഉപയോഗം, പ്രചാരണം എന്നിവയ്ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രത്യേക സർക്കുലറിലൂടെയാണ് മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചത്.

BPC-157, Retatrutide, MOTS-c തുടങ്ങിയ ലൈസൻസില്ലാത്ത പെപ്റ്റൈഡുകളുടെ വിതരണം രാജ്യത്ത് വർദ്ധിച്ചതായി കണ്ടതിനെ തുടർന്നാണ് നടപടി. ചികിത്സ, സൗന്ദര്യവർദ്ധനവ്, കായിക-ശാരീരിക ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവ വിപണിയിലെത്തിക്കുന്നത്. എന്നാൽ ഇവ മനുഷ്യരിൽ ഉപയോഗിക്കാൻ ഖത്തറിൽ ഔദ്യോഗിക അനുമതിയില്ല.

ഗവേഷണ ഘട്ടത്തിലുള്ള ഇത്തരം ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വമോ ഫലപ്രാപ്തിയോ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇവ വലിയ ആരോഗ്യ ഭീഷണിയുയർത്തും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം, നിർമ്മാണം, കച്ചവടം, കുത്തിവയ്പ്പ്, ഡോക്ടർമാരുടെ കുറിപ്പടിയെഴുതൽ എന്നിവയ്ക്കെല്ലാം പൂർണ്ണ വിലക്കുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ