നേപ്പാളിൽ വീണ്ടും പ്രളയ ഭീഷണി; ജാഗ്രതാ നിർദേശവുമായി സുരക്ഷാ സേന


കഠ്മണ്ഡു: മധ്യ നേപ്പാളിൽ കനത്ത നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും പ്രളയ ഭീഷണി. ടിബറ്റ് അതിർത്തി മേഖലയിലെ പ്രധാന അണക്കെട്ട് തകർന്നതായി നേപ്പാൾ അധികൃതർ അറിയിച്ചു. ഇതേതുടർന്ന് നദീതീരങ്ങളിൽ കഴിയുന്നവരും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പൊലീസ് മുന്നറിയിപ്പ് നൽകി.

അണക്കെട്ട് തകർന്നതോടെ അതിർത്തി നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്. ദുരന്തനിവാരണ സേനയോടും സുരക്ഷാ ഉദ്യോഗസ്ഥരോടും മുൻകരുതലുകൾ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും ഭരണകൂടം അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ