മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും യാത്രാത്തിരക്കും: വിമാന സർവീസുകളിൽ മാറ്റവുമായി യുഎഇ വിമാനക്കമ്പനികൾ.

ദുബൈ: വേനൽക്കാല യാത്രാത്തിരക്കും മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തി. ദുബൈ, അബുദബി, ഷാർജ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

വിമാനത്താവളങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ചെക്ക്-ഇൻ, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും എത്തുന്നതാണ് സുരക്ഷിതമെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ തുടരുന്നുണ്ടെങ്കിലും പ്രാദേശിക സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. എമിറേറ്റ്സ് എയർലൈൻസും തങ്ങളുടെ വിപുലമായ ശൃംഖലയിലെ വിമാന സർവീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർവീസ് മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നുണ്ടെന്നും വിമാനക്കമ്പനികൾ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ