ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ആക്രമണം: ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

 


ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ അക്രമത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കൊല്ലപ്പെട്ടു. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ദാരുണമായ സംഭവം.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവുമില്ലാതെ 49 കാരിയായ പമേല സിസ്‌നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. സബ്വേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന 68 വയസ്സുള്ള വിനോദസഞ്ചാരിയെ കുത്തിപ്പരിക്കൽപ്പിച്ച ശേഷമാണ് അക്രമി എറിന് നേരെ തിരിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ എറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനോദസഞ്ചാരി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് അക്രമിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങാതെ പോലീസിന് നേരെ തിരിയുകയായിരുന്നു. തുടർന്ന് പോലീസിന്റെ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. മാനസികാസ്വസ്ഥതയുള്ള ആളാണ് അക്രമിയെന്ന് പോലീസ് വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ