യുഎഇയിൽ പതിനേഴാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ 3, 4 തീയതികളിൽ നടക്കും


അജ്മാൻ: യു.എ.ഇ തിരുവപ്പന ആഘോഷ സമിതിയുടെ നേതൃത്വത്തിൽ പതിനേഴാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ 3, 4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും. ചടങ്ങുകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ സംബന്ധിക്കും.

ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലയിറക്കൽ ചടങ്ങുകളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഗുളികൻ കലശം വെക്കൽ, വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, 7 മണിക്ക് മുടിയഴിക്കൽ, 8 മണിക്ക് കാളികപ്പാട്ട്, രാത്രി 12 മണിക്ക് കലശം വരവ് എന്നിവ നടക്കും.

ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 6 മണിക്ക് ഗണപതി ഹോമം, 7 മണിക്ക് വെള്ളാട്ടവും തിരുവപ്പനയും, 7:30-ന് കുട്ടികൾക്കുള്ള ചോറൂണ്, ഉച്ചയ്ക്ക് 12 മണിക്ക് പള്ളിവേട്ട, വൈകുന്നേരം 7 മണിക്ക് മുടിയഴിക്കൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും രണ്ട് ദിവസങ്ങളിലും വിപുലമായ അന്നദാനവും ഉണ്ടായിരിക്കും.



വളരെ പുതിയ വളരെ പഴയ