വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ സൗദിയിൽ 300 റിയാൽ വരെ പിഴ


റിയാദ്: വാഹനമോടിക്കുമ്പോൾ സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് 300 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.

വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കുന്നത് റോഡ് സുരക്ഷയുടെ പ്രധാന മാനദണ്ഡങ്ങളിലൊന്നാണെന്ന് അധികൃതർ വ്യക്തമാക്കി. മുന്നിലുള്ള വാഹനം പെട്ടെന്ന് നിർത്തുമ്പോഴോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഈ മുൻകരുതൽ സഹായിക്കും. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമാണെന്നും ജാഗ്രത പാലിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ