യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ച് ശൈഖ് മുഹമ്മദിന്റെ ഹൃദയസ്പർശിയായ സന്ദേശം


നേതൃത്വം എന്നാൽ ജനങ്ങളെ സേവിക്കലാണെന്നും മാനുഷിക മൂല്യങ്ങളെ ബലികഴിച്ചുകൊണ്ട് ഒരിക്കലും പുരോഗതി നേടാനാകില്ലെന്നും ഓർമ്മിപ്പിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ് യാനെ അനുസ്മരിച്ച് എഴുതിയ ഹൃദയസ്പർശിയായ കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശൈഖ് സായിദ് മുൻപോട്ടുവെച്ച നിശ്ചിത മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടാണ് രാജ്യം ഇത്രയും മികച്ച വളർച്ചയും പുരോഗതിയും കൈവരിച്ചതെന്ന് അദ്ദേഹം സന്ദേശത്തിൽ വിശദീകരിക്കുന്നു.

 

വളരെ പുതിയ വളരെ പഴയ