യുദ്ധപ്രമേയം പാളി; വെടിനിർ‌ത്തണമെന്ന് ഇറാൻ, സൗദിയെ പ്രകോപിപ്പിച്ച് ഹൂതികൾ, എണ്ണവില മേലോട്ട്, പോസിറ്റീവ് ആകാൻ ‘ഇന്ത്യ’


കൊച്ചി: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധ ഭീതിയും എണ്ണവിലയിലെ ചാഞ്ചാട്ടവും സാമ്പത്തിക മേഖലയെ അനിശ്ചിതത്വത്തിലാക്കുമ്പോഴും, ഏഷ്യൻ ഓഹരി വിപണികളിലും ഇന്ത്യൻ വിപണിയിലും ഇന്ന് നേരിയ മുന്നേറ്റ പ്രതീക്ഷ. കഴിഞ്ഞ ദിവസം വിപണികളെ ഉലച്ച യു.എസ്. ബോണ്ട് യീൽഡുകൾ നേരിയതോതിൽ താഴ്ന്നതാണ് വിപണിക്ക് താൽക്കാലിക ആശ്വാസമാകുന്നത്. യു.എസും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകളിലൂടെ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുമെന്ന വിലയിരുത്തലുകളും നിക്ഷേപകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

യു.എസ്. ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി 500, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.1 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഏഷ്യൻ വിപണിയായ ജാപ്പനീസ് നിക്കേയ് 0.25 ശതമാനം ഉയർന്നു. ചൈന, ദക്ഷിണ കൊറിയൻ വിപണികൾക്ക് ഇന്ന് അവധിയാണ്. അതേസമയം, ഇന്ത്യൻ സൂചികകളായ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 50 പോയിന്റിലധികം ഉയർന്നത് ശുഭസൂചന നൽകുന്നു. മുൻദിവസം 1250 പോയിന്റ് ഇടിഞ്ഞ സെൻസെക്സും 383 പോയിന്റ് ഇടിഞ്ഞ നിഫ്റ്റിയും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും നിക്ഷേപകർ കരുതലോടെയായിരിക്കും വ്യാപാരം നടത്തുക.

യു.എസ്. 10-വർഷ ട്രഷറി യീൽഡ് 5.20 ശതമാനത്തിൽ നിന്ന് 5.19 ആയി താഴ്ന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,283 ഡോളർ നിലവാരത്തിലാണ് തുടരുന്നത്. ഡോളർ കരുത്താർജ്ജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 95.96 എന്ന നിലയിലെത്തി. രൂപയ്ക്കു മേലുള്ള സമ്മർദ്ദം ഇന്നും തുടരാനാണ് സാധ്യത.

അതേസമയം, യു.എസ്. പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയെ ഉറ്റുനോക്കുകയാണ് ആഗോള സാമ്പത്തിക ലോകം. അപൂർവധാതുക്കൾ, നിർമ്മിത ബുദ്ധി (AI), തീരുവത്തർക്കം, ഇറാൻ യുദ്ധം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവരും.



വളരെ പുതിയ വളരെ പഴയ