ഇറക്കുമതി ചെയ്യുന്ന ചിക്കൻ, പച്ചക്കറികൾ; കസ്റ്റംസ് തീരുവയിൽ വ്യക്തത വരുത്തി ദോഹ

 


ചില രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കും പച്ചക്കറികൾക്കും തീരുവ ചുമത്തിയ നടപടിയിൽ കൂടുതൽ വ്യക്തത വരുത്തി ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്. പ്രത്യേക വ്യാപാര കരാറുകൾ പ്രകാരമുള്ള ഇളവുകൾക്ക് അർഹതയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് മാത്രമേ ഈ തീരുവ ബാധകമാകൂ എന്ന് അതോറിറ്റി അറിയിച്ചു.

പാക്ക് ചെയ്ത കോഴിയിറച്ചിയുടെ കസ്റ്റംസ് തീരുവ 18 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് വിശദീകരണം. തക്കാളി, വഴുതനങ്ങ, സുക്കിനി തുടങ്ങിയ ചില കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദനം കൂടുതലുള്ള ചില പ്രത്യേക കാലയളവുകളിൽ 15 ശതമാനം തീരുവ ഉണ്ടാകും. തക്കാളിക്ക് ജനുവരി മുതൽ മെയ് വരെയും വഴുതനങ്ങയ്ക്ക് ജനുവരി മുതൽ ഏപ്രിൽ വരെയും സുക്കിനിക്ക് ജനുവരി മുതൽ ഏപ്രിൽ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുമാണ് തീരുവ ബാധകമാകുന്നത്.

അതേസമയം ജിസിസി രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക വ്യാപാര കരാറുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള ശീതീകരിച്ച കോഴിയിറച്ചിക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും ഈ കസ്റ്റംസ് തീരുവയിൽ നിന്ന് ഇളവ് ലഭിക്കുമെന്നും ജനറൽ കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ