യു.എ.ഇയിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; കാറ്റും മൂടൽമഞ്ഞും താപനില 47 ഡിഗ്രി വരെ ഉയരും


ദുബായ്: യു.എ.ഇയിൽ അടുത്ത നാല് ദിവസം കാലാവസ്ഥയിൽ വലിയ അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

ഉച്ചയ്ക്കുശേഷം കിഴക്കൻ മേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ആന്തരിക മേഖലകളിൽ താപനില 41 മുതൽ 47 ഡിഗ്രി വരെയും തീരപ്രദേശങ്ങളിൽ 37 മുതൽ 42 ഡിഗ്രി വരെയും രേഖപ്പെടുത്തും. വരുംദിവസങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വാരാന്ത്യത്തിൽ വെള്ളിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശനിയാഴ്ചയോടെ താപനില വീണ്ടും ഉയർന്നേക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമായിരിക്കും.



വളരെ പുതിയ വളരെ പഴയ