ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു: ലഖ്നൗവിൽ അടിയന്തര ലാൻഡിങ്, യാത്രക്കാർ സുരക്ഷിതർ


ലഖ്നൗ: പറന്നുയർന്ന ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റ് ലഖ്നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പട്നയിൽ നിന്ന് ലഖ്നൗവിലേക്ക് വരികയായിരുന്ന 6E-347 വിമാനത്തിനാണ് മിന്നലേറ്റത്. വിമാനം സുരക്ഷിതമായി ഇറക്കിയതായും 104 യാത്രക്കാരും ആറ് ജീവനക്കാരും പൂർണ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിർദിഷ്ട സമയത്തിനും എട്ട് മിനിറ്റ് മുൻപ് പൈലറ്റ് വിമാനം ലഖ്നൗവിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നു.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചു. സാങ്കേതിക പരിശോധനകൾ പൂർത്തിയായ ശേഷമേ വിമാനം ഇനി സർവീസിന് ഉപയോഗിക്കൂ.



വളരെ പുതിയ വളരെ പഴയ