സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേർക്ക് പരിക്ക്; സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാകിസ്ഥാനും



ജിസാൻ: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ ജസാൻ, നജ്‌റാൻ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവള കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

തെക്കൻ സൗദിയിലെ വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഹൂതി വിഭാഗം അവകാശപ്പെട്ടു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തുർക്കിയും പാകിസ്ഥാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. റിയാദിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്.



വളരെ പുതിയ വളരെ പഴയ