ഹൂതി ആക്രമണ ഭീഷണി: കണ്ണൂരിൽ നിന്ന് റിയാദിലേക്ക് പോയ വിമാനം ലാൻഡ് ചെയ്യാതെ തിരികെയെത്തി

 


മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങ് നടത്താതെ തിരികെയെത്തി. റിയാദ് വിമാനത്താവളത്തിന് ഹൂതികളുടെ ആക്രമണ ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങാതെ തിരികെപ്പറന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10 ന് കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഐ. എക്സ് 789 വിമാനം വൈകുന്നേരം 4.30 നാണ് റിയാദിൽ എത്തേണ്ടിയിരുന്നത്. എന്നാൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ലാൻഡ് ചെയ്യാതെ വിമാനം തിരികെ പോരുകയായിരുന്നു. രാത്രി എട്ടോടെയാണ് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ തിരികെ ലാൻഡ് ചെയ്തത്.

സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് വിമാനം തിരികെ വിളിച്ചതെന്നും യാത്രക്കാർക്ക് ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ ഒരുക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ