എച്ച്1ബി വീസക്കാർക്ക് തിരിച്ചടി: പ്രധാന ഇന്ത്യൻ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് സസ്പെൻഡ് ചെയ്ത് യുഎസ്


വാഷിങ്ടൺ: എച്ച്1ബി വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി പ്രഫഷണലുകൾക്ക് തിരിച്ചടിയായി യുഎസ് ഭരണകൂടത്തിന്റെ നിർ നിർണ്ണായക തീരുമാനം. പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളായ ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ് എന്നിവയടക്കം എട്ട് പ്രമുഖ സ്ഥാപനങ്ങളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (PERM) നിന്ന് യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് സസ്പെൻഡ് ചെയ്തു. മൈക്രോസോഫ്റ്റ്, അഡോബി, ക്യാപ്ജെമിനൈ എന്നിവയാണ് വിലക്ക് നേരിട്ട മറ്റ് ആഗോള കമ്പനികൾ.

പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഈ കമ്പനികൾക്ക് ഇനി മുതൽ തങ്ങളുടെ ജീവനക്കാർക്കായി ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കില്ല. അമേരിക്കൻ പൗരന്മാർക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങൾ വിദേശികൾക്ക് നൽകുന്നു എന്ന ആരോപണത്തെത്തുടർന്നാണ് നടപടി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യത്തിൽ ലേബർ സെക്രട്ടറി കെയ്ത്ത് സോണ്ടർലിങ് ആണ് ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

യുഎസ് ആന്റി ഫ്രോഡ് ടാസ്ക് ഫോഴ്സിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. കൂടാതെ, യേൽ, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവ്വകലാശാലകൾ വിദേശ വിദഗ്ധർക്കായി ഉപയോഗിക്കുന്ന എക്സ്ചേഞ്ച് വീസ പ്രോഗ്രാമുകളിലും സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ