മേഖലയിലെ സമാധാനത്തിന് എട്ട് രാജ്യങ്ങൾ ഉൾപ്പെടുന്ന ആക്രമണരഹിത കരാർ വേണം: ഒമാൻ വിദേശകാര്യ മന്ത്രി


ഗൾഫ് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ, ഒമാൻ, ഇറാൻ, ഇറാഖ് എന്നീ എട്ട് രാജ്യങ്ങൾ ഉൾപ്പെടുന്ന ആക്രമണരഹിത സുരക്ഷാ കരാർ രൂപീകരിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ആവശ്യപ്പെട്ടു. യുഎസ് ഉൾപ്പെടെയുള്ള ബാഹ്യശക്തികളെ സുരക്ഷയ്ക്കായി അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ച്, മേഖലയിലെ രാജ്യങ്ങൾ തന്നെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

ഇറാനെ ഭീഷണിയായി മാത്രം കാണുന്നത് ദോഷകരമാണെന്നും ഇറാനെ ഒഴിവാക്കിയുള്ള ഒരു സുരക്ഷാ സംവിധാനം പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളും അതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതും ചൂണ്ടിക്കാണിച്ച ബുസൈദി, ഭാവിയിൽ ബാഹ്യ പങ്കാളികളുമായി സൈനിക ബന്ധത്തേക്കാൾ സാമ്പത്തിക, നിക്ഷേപ സഹകരണങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ